

ദോഹ: മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം എല്‍ എയുമായ കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

കൊണ്ടോട്ടി മണ്ഡലത്തിന്റെ വികസനത്തിന് മാതൃകാപരമായ ഇടപടലുകള്‍ നിര്‍വഹിച്ച അദ്ദേഹം നടപ്പാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും അടയാളപ്പെടുത്തപ്പെട്ടവയാണ്. പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് സാധാരണക്കാരുടെ പ്രതിനിധിയായും നേതാവായും സംഘടനയെ ചേര്‍ത്ത് പിടിച്ച് നായകത്വം നല്‍കിയ വ്യക്തിത്വമാണ് അദ്ദേഹമെന്നും വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും കെ എം സി സി ഖത്തര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ജീവിതത്തിലുടനീളം നിസ്വാര്‍ഥനായ പൊതുസേവകനായി സാധാരണ ആളുകളെ ചേര്‍ത്തു നിര്‍ത്തുന്ന മികവായിരുന്നു അദ്ദേഹത്തേ ശ്രദ്ധേയനാക്കിയത്.
