

ദോഹ: ഖത്തറില്‍ തിരികെയെത്തിയ നിലമ്പൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് മരിച്ചത്.

ഭാര്യ: മിനി. മക്കള്‍: മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഉവൈസ്.

നേരത്തെ ഖത്തറില്‍ ജോലിയുണ്ടായിരുന്ന ജാഫര്‍ നാട്ടില്‍ പോയിരുന്നു. പിന്നീട് ഇടവേളക്ക് ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹം ദോഹയിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണെന്ന് കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

