

ആലുവ: നജാത്ത് ആശുപത്രിക്ക് ദേശീയ അംഗീകാരമായ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍ എ ബി എച്ച്) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

22ന് ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആലുവ ഫെഡറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് സര്‍ട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ആശുപത്രി ഡയറക്ടര്‍ ഡോ. എം അബ്ബാസ് അധ്യക്ഷത വഹിക്കും. പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, സി പി എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി സലീം, വാര്‍ഡ് അംഗം സരള എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
പരിപാടിയില്‍ ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

