
പറവൂര്‍: ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് (എന്‍ എഫ് പി ആര്‍), ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി പറവൂര്‍ ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂളില്‍ പച്ചക്കറി തൈ- വൃക്ഷത്തൈ വിതരണം, സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, ക്ലാസ്സ് എന്നിവ നടത്തി. ലോക ബോക്‌സിങ് ചാമ്പ്യന്‍ കെ എസ് വിനോദ് ഉദ്ഘാടനം ചെയ്തു.

നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് സംസ്ഥാന സെക്രട്ടറി ബിജോയ് ആന്റു സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മാത്യു പി വി വൃക്ഷത്തൈ വിതരണവും ലോക ബോക്‌സിങ് ചാമ്പ്യന്‍ കെ എസ് വിനോദ് സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്തു.

പറവൂര്‍ ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത ജോസ് സി എം സി, എന്‍ എഫ് പി ആര്‍ എറണാകുളം ജില്ല ആക്ടിംഗ് സെക്രട്ടറി ഗ്ലന്‍ ജോസഫ് ഡി റൊസാരിയോ, എന്‍ എഫ് പി ആര്‍ എറണാകുളം ജില്ലാ സെക്രട്ടറി ജോജോ മനക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.
അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എറണാകുളം ജില്ലാ
റിസോഴ്‌സ് പേഴ്‌സണ്‍ കെ വി എസ് മണി പരിസ്ഥിതി സന്ദേശം നല്‍കി. എന്‍ എഫ് പി ആര്‍ സംസ്ഥാന സെക്രട്ടറി വി ടി രാജന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗാള്‍ഡിനസ് ലെറോയ് ലൂയിസ്, അധ്യാപികമാരായ ജിപ്‌സി വി ജെ, വാണി ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

