

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 68-ാമത് വാര്‍ഷിക ആക്ടിവിറ്റീസ് ഉദ്ഘാടനം നിര്‍വഹിച്ചു. 360 ഡിഗ്രി മാനേജ്മെന്റ് മൈന്റ്സെറ്റ്: പര്‍പസ്, പീപ്പ്ള്‍, പ്ലാനറ്റ്, പ്രോഫിറ്റ് എന്ന വിഷയത്തിലാണ് പുതിയ വര്‍ഷത്തില്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നത്.

നേവല്‍ സ്റ്റാഫ് മുന്‍ ചീഫ് അഡ്മിറല്‍ റിട്ടയേര്‍ഡ് ആര്‍ ഹരികുമാര്‍ മുഖ്യാതിഥിയായിരുന്നു. ഹാബിറ്റ്സ്ട്രോംഗ് വാര്‍ട്ടന്‍ സ്ഥാപകനും മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനുമായ രാജന്‍ സിംഗ് വിശിഷ്ടാതിഥിയായിരുന്നു.

കൃസ്തുവിനു മുമ്പ് 328 ല്‍ മൗര്യ സാമ്രാജ്യമാണ് ഇന്ത്യന്‍ സമുദ്രത്തില്‍ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് കടല്‍ പാരമ്പര്യം മറന്നതാണ് യൂറോപ്യന്മാര്‍ ഇന്ത്യ കീഴടക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ നാവികസേന ശക്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ആര്‍ ഹരികുമാര്‍ വ്യക്തമാക്കി. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വരാനിരിക്കുന്ന കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുള്ളവരായിരിക്കും നല്ല നേതൃത്വം വഹിക്കുന്നവരെന്ന് രാജന്‍ സിംഗ് പറഞ്ഞു. പ്രശ്‌നങ്ങള്‍ മുമ്പില്‍ വരുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുകയെന്നതല്ല നല്ല നേതൃത്വത്തിന്റെ രീതി. അങ്ങനെ ചെയ്യാന്‍ ആര്‍ക്കും സാധിക്കുമെന്നും രാജന്‍ സിംഗ് ചൂണ്ടിക്കാട്ടി.
കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും ഉള്‍പ്പെടെ ശ്രദ്ധേയമായ നിലപാടുകളുള്ള പരിപാടികളാണ് പുതിയ വര്‍ഷത്തില്‍ ലക്ഷ്യമിടുന്നതെന്ന് കെ ഹരികുമാര്‍ പറഞ്ഞു.
ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് ദിലീപ് നാരായണന്‍, ഹോണററി ട്രഷറര്‍ ഡോ. അനില്‍ ജോസഫ്, മുന്‍ പ്രസിഡന്റ് ബിബു പുന്നൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.
സീനിയര്‍ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് സ്വാഗതവും ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

