ഖത്തറിലെ മാങ്ങാക്കാലത്തിന് മര്‍സയുടെ മാധുര്യം

Web Desk
0 Min Read

ദോഹ: സൂഖ് വാഖിഫില്‍ തുടരുന്ന ഇന്ത്യന്‍ മാംഗോ ഫെസ്റ്റില്‍ രുചിയും മാധുര്യവുമുള്ള വ്യത്യസ്ത ഇനം മാങ്ങയുമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഇന്ത്യയില്‍ നിന്നുള്ള വിവിധയിനം മാങ്ങകളാണ് മര്‍സയുടെ സ്റ്റാളില്‍ വിലക്കുറവില്‍ ലഭ്യമാകുന്നത്.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ മര്‍സ സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു. മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്തും ജനറല്‍ മാനേജര്‍ ഹാരിസ് ഖാദറും അംബാസഡറെ സ്വീകരിച്ചു.

നാട്ടിലെ മാമ്പഴക്കാലത്ത് നാടും വീടും ഗൃഹാതുരത്വമാര്‍ന്ന ഓര്‍മയായി അനുഭവപ്പെടുന്നവര്‍ക്ക് സൂഖ് വാഖിഫിലെ മാമ്പഴ മഹോത്സവം അക്ഷരാര്‍ഥത്തില്‍ ഉത്സവപ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ മാമ്പഴ മഹോത്സവം ജൂണ്‍ 21ന് സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!