ഹജ്ജ് തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കല്‍; പ്രവാസികള്‍ക്ക് ഇളവ് ആവശ്യപ്പെട്ട് കെ എം സി സി ഖത്തര്‍ നിവേദനം നല്‍കി

Web Desk
1 Min Read

ദോഹ: ഹജ്ജ് തീര്‍ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന അനുമതി ലഭിച്ച പ്രവാസി തീര്‍ഥാടകര്‍ക്ക് അവരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന പ്രവാസികളുടെ ആവശ്യം കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കെ എം സി സി ഖത്തര്‍ നേതാക്കള്‍ ഇ ട. മുഹമ്മദ് ബഷീര്‍ എം പിക്ക് നിവേദനം കൈമാറി.

city exchange

പ്രവാസികള്‍ ഹജ്ജ് തീര്‍ഥാടനത്തിനായി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ ഗൗരവമായി കാണണമെന്നും അവരുടെ സൗകര്യത്തിനായി പ്രത്യേകമായി 20 ദിവസത്തെ ഹജ്ജ് യാത്രാ പാക്കേജ് ആവിഷ്‌കരിക്കണമെന്നും കെ എം സി സി നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ, ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഹജ്ജ് യാത്രയ്ക്കു മുന്നോടിയായി ഏകദേശം ഒരാഴ്ച മുമ്പ് മാത്രം സമര്‍പ്പിക്കാനാകുന്ന രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യവും നിവേദനത്തില്‍ ഉന്നയിച്ചു. പ്രസ്തുത വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചകളിലൂടെ പ്രവാസികള്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ വരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എം പി ഇ ടി മുഹമ്മദ് ബഷീര്‍ ഉറപ്പു നല്‍കി.

കെ എം സി സി ഖത്തര്‍ പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ്, സംസ്ഥാന ഭാരവാഹികളായ സിദ്ദീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, താഹിര്‍ താഹാക്കുട്ടി, ശംസുദ്ധീന്‍ വാണിമേല്‍, കെ എം സി സി ഖത്തര്‍ സീനിയര്‍ നേതാവ് അഹമ്മദ് അടിയൊട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!