സ്‌നേഹതീരം ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി

Web Desk
2 Min Read

ദോഹ: കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള കുടുബങ്ങളുടെ കൂട്ടായ്മയായ സ്‌നേഹതീരം മിഡ്മാക്കിലുള്ള ഡൈനാമിക്ക് ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

city exchange

ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക- ബിസിനസ് മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുത്തു.

ഇഫ്താര്‍ ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ ബി പി സി പ്രസിഡന്റ് ത്വാഹ മുഹമ്മദ്, ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജാഫര്‍ തയ്യില്‍, റഷീദ് അഹമ്മദ്, ഐ എസ് സി മാനേജിംഗ് കമ്മിറ്റി അംഗം ബഷീര്‍ തൂവാരിക്കല്‍, പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അംഗം റഊഫ് കൊണ്ടോട്ടി, മുന്‍ ഐ സി സി, ഐ സി ബി എഫ് പ്രസിഡന്റ് പി എന്‍ ബാബുരാജ്, സീനിയര്‍ കമ്മ്യൂണിറ്റി ലീഡര്‍ കെ കെ ഉസ്മാന്‍, റേഡിയോ മലയാളം ഡപ്യൂട്ടി മാനേജര്‍ നൗഫല്‍ അബ്ദുറഹ്മാന്‍, ഐ സി ബി എഫ് മുന്‍ ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷാന്‍ നഹാസ് എടോടി, ഡോ. ഹര്‍ഷ ഷിബിന്‍, സ്‌നേഹതീരം മുഖ്യ രക്ഷാധികാരി മുസ്തഫ എം വി, രക്ഷാധികാരി സലീം ബി ടി കെ, സ്‌നേഹതീരം വനിതാ വിംഗ് പ്രസിഡന്റ് റെസിന്‍ ഷെമീം, ജനറല്‍ സെക്രട്ടറി റെസീന സെലിം തുടങ്ങിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്‌നേഹതീരം പ്രസിഡന്റ് ഷമീം മുഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷിയാസ് അന്‍വര്‍ സ്വാഗതവും ട്രഷറര്‍ ജെസീല്‍ യൂസുഫ് നന്ദിയും പ്രകാശിപ്പിച്ചു. കെ ജി റെഷീദ് പ്രോഗ്രാം നിയന്ത്രിച്ചു.

- Advertisement -
Ad image

സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.

ഖത്തര്‍ ഡിപോര്‍ട്ടഷന്‍ സെന്ററിലുള്ള 50 സ്ത്രീകള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോവാനായി ഒരുക്കിയ സ്‌നേഹോപഹാരം സ്‌നേഹതീരം വനിതാ വിംഗ് ഭാരവാഹികള്‍ ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം ജാഫര്‍ തയ്യിലിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. 50 പേര്‍ക്കുളള ഈ ഉപഹാരങ്ങള്‍ സമാഹരിക്കുന്നതിനും സ്നേഹതീരം വനിതാ വിംഗ് നേതൃത്വം നല്‍കി.

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കായുള്ള നിയാര്‍ക്ക്- നെസ്റ്റ് സ്ഥാപനത്തിലേക്ക് ഏഴ് കുട്ടികളുടെ ഒരു വര്‍ഷത്തേക്കുളള ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ടുളള സമ്മത പത്രം സ്‌നേഹതീരം ഭാരവാഹികള്‍ നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന് കൈമാറി.

Share This Article
Leave a Comment
error: Content is protected !!