Connect with us

Qatar News

രാജ്യത്തേക്ക് വരുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ അടക്കം തീരുമാനിക്കുന്ന പുതിയ സേവനവുമായി എഹ്‌തെറാസ് ആപ്പ്

Published

on


ദോഹ: ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് വേണ്ടി പുതിയ സേവനം കൂട്ടിച്ചേര്‍ത്ത് എഹ്‌തെറാസ് ആപ്പ്. പ്രി രജിസ്‌ട്രേഷന്‍ സിസ്റ്റം എന്നാണ് ഇതിന്റെ പേര്. ആപ്പ് സ്‌ക്രീനിന്റെ മുകള്‍ വശത്ത് ഇത് കാണാം.

രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാനാണ് ഈ സേവനം ചേര്‍ത്തത്. ആരോഗ്യ സ്ഥിതി പരിശോധിക്കുക, ക്വാറന്റൈന്‍ തീരുമാനിക്കുക, ക്വാറന്റൈനില്‍ നിന്ന് ഇളവ് നല്‍കുക അടക്കമുള്ള സേവനങ്ങള്‍ നല്‍കുന്നതാണിത്.

നിലവില്‍ യാത്രക്കാരന് വേണമെങ്കില്‍ മാത്രം ഈ സേവനം തെരഞ്ഞെടുക്കാം. രാജ്യത്തെത്തുമ്പോഴുള്ള യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണിത്. ഓട്ടോമാറ്റിക് ആയി വെരിഫിക്കേഷന്‍ നടക്കുമെന്നതിനാല്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വരില്ല.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!