ട്രാവല്‍ മേഖലയിലെ അതിജീവന കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
1 Min Read

കോഴിക്കോട്: `കൊവിഡ് മഹാമാരിയില്‍ പെട്ട് ദുരിതത്തിലായ ട്രാവല്‍ മേഖലയിലെ അതി ജീവനത്തിനായുള്ള കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു.കൂട്ടായ്മയായ ടാസ്‌കിന്റെ Travel & tours Agents Survival Keralits (TASK) ന്റെ ലോഗോ പ്രകാശനം നടന്നു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനം നിര്‍വഹിച്ചു.
വിമാന കമ്പനികളില്‍ നിന്നും ട്രാവല്‍ ഏജന്‍സികളും,യാത്രക്കാരും നേരിടുന്ന വിഷയത്തില്‍ ഇടപെടുക,ട്രാവല്‍ ഏജന്‍സി മേഖലയിലെ വ്യാപാരം സുഖമമായി നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ അംഗങ്ങള്‍ക്ക് ചെയ്യുക,ട്രാവല്‍ ഏജന്‍സികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് വിശ്വാസ്ഥത ഉറപ്പ് വരുത്തുക,അംഗങ്ങളെ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ ബോധവാന്മാരാക്കുക,പ്രവാസികളുടെ യാത്ര പ്രശ്ങ്ങളില്‍ അവരോടു ചേര്‍ന്ന് നില്‍ക്കുക തുടങ്ങിയവയാണ് ടാസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍. ട്രാവല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അല്‍ഹിന്ദ് ഓണ്‍ലൈന്‍ കണ്‍ട്രി ഹെഡ് സഹദേവന്‍,ഉൃ. സകറിയ- ആയുര്‍ഗ്രീന്‍,ടാസ്‌ക് വൈസ് പ്രസിഡണ്ട് സുജിത്ത് കുമാര്‍, ഷംനാദ് ബാബു , ജുനൈദ് എടപ്പാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു

city exchange
Share This Article
Leave a Comment
error: Content is protected !!