
അബുജ: നൈജീരിയയില്‍ സായുധ സംഘം സ്കൂള്‍ വളഞ്ഞ് 140 വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഖദുന പട്ടണത്തിലാണ് സംഭവം.തോക്കുമായെത്തി വെടിയുതിര്‍ത്ത സംഘം ബെഥല്‍ ബാപ്റ്റിസ്റ്റ് ഹൈ സ്കൂള്‍ ഹോസ്റ്റലില്‍ കയറി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.രാത്രി 11 മണിയോടെ സ്കൂളിലെത്തിയ സംഘം പുലര്‍ച്ചെ നാലുമണിയോടെയാണ് വിദ്യാര്‍ഥികളുമായി അജ്ഞാത കേന്ദ്രത്തിലേക്ക് മടങ്ങിയത്്.ഒരു അധ്യാപികയുള്പെടെ 26 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.വിവരമറിഞെത്തിയ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ കഴിഞ്ഞ ഡിസംബറിനു ശേഷം 10ാം തവണയാണ് സമാനമായി വിദ്യാര്‍ഥികളെ കൂട്ടമായി തട്ടിക്കൊണ്ടുപോകുന്നത്.

