

തിരൂര്‍: സേവ് കര്‍കപുത്തൂര്‍ മഹല്ല് ഫോറം വയനാട് ദുരിതാശ്വാശത്തിനുള്ള മുഖ്യമന്ത്രിയുടെ നിധിയിലേക്ക് 102700 രൂപ നല്‍കി. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് തുക സ്വീകരിച്ചു.

ആപത്ത് കാലത്ത് മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഹനീഫ പൂക്കരാത്ത് അധ്യക്ഷത വഹിച്ചു. ഇ വി എ നസീര്‍ മാസ്റ്റര്‍, അബ്ദുല്‍ റഹീം വടക്കേതില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
