

ആലപ്പുഴ: ബഹുഭാഷ പ്രോത്സാഹനം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന
തത്വത്തിന്റെ ഭാഗമായി അംഗീകരിച്ചവര്‍ അറബി പോലുള്ള അന്തര്‍ദേശീയ ഭാഷകളോട് വിവേചന പൂര്‍ണമായ സമീപനം സ്വീകരിക്കുന്നത് ഭാഷാ സാമ്രാജ്യത്വത്തെയും സാംസ്‌കാരിക അധിനിവേശത്തെയുമാണ് വെളിപ്പെടുത്തുന്നതെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലെ അറബി ഭാഷയോടുള്ള സമീപനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും കെ സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഭാഷാ സമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യത്ത്
ഭാരതീയ ഭാഷകളോടൊപ്പം ലോക ഭാഷകളും പഠിക്കാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കുകയാണ് വേണ്ടതെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി ദേശീയ വിദ്യാഭ്യാസ നയ തുല്യതയെയാണ് വിഭാവനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ എം എം നസീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഭാഷാ സമര അനുസ്മരണ സപ്ലിമെന്റ് പ്രകാശനം ചെയ്തു. അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ഭാഷാസമര അനുസ്മരണ പ്രഭാഷണം ഉസ്മാന്‍ താമരത്ത് നിര്‍വ്വഹിച്ചു. അഡ്വ. എ എ റസാഖ്, ഷാഫി കാട്ടില്‍, അഡ്വ. അല്‍ത്താഫ് സുബൈര്‍, എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ് മദനി, മുഹമ്മദലി മിഷ്‌കാത്തി, ടി പി അബ്ദുറഹീം, നൂറുല്‍ അമീന്‍ കെ, എം എ സാദിഖ്, സി പി ഷറഫുന്നിസ, സി എച്ച് ഫാറൂഖ്, ടി സി അബ്ദുല്‍ ലത്തീഫ്, സി എസ് ശിഹാബുദ്ദീന്‍, മുഹമ്മദ് ഫൈസല്‍, റഷീദ് പാനൂര്‍, കുഞ്ഞുമോന്‍ പി എന്നിവര്‍ പ്രസംഗിച്ചു.
കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് സ്വാഗതവും സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി നന്ദിയും പറഞ്ഞു.

