സ്‌കൂള്‍ കലോത്സവം; വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തരുത്: കെ എ എം എ

Web Desk
2 Min Read

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍  മുന്‍വര്‍ഷങ്ങളിലേത് പോലെ അറബിക്, സംസ്‌കൃതം  സാഹിത്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ വിഭാഗത്തിലും മത്സരിക്കുന്നതിന് അവസരം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ്  അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടത്തുന്ന അറബിക് കലോത്സവം, സംസ്‌കൃത കലോത്സവം എന്നിവയ്ക്ക് സ്‌കൂള്‍ തലത്തില്‍ ആ വിഷയങ്ങള്‍ എടുത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത മൂന്നിനങ്ങളിലും ഗ്രൂപ്പ് തലത്തിലെ രണ്ട് ഇനങ്ങളിലും നിലവില്‍ പങ്കെടുക്കാമായിരുന്നു.

city exchange

അറബിക് കലോത്സവം, സംസ്‌കൃതോത്സവം എന്നിവക്ക് പ്രത്യേകമായി പോയിന്റ് പരിഗണിച്ചുകൊണ്ട് ഓവറോള്‍  കൊടുക്കുന്ന രീതിയാണ് നിലവിലുള്ളത്. അവ പ്രത്യേകമായി നടത്തുന്ന മത്സരങ്ങള്‍ ആയതിനാല്‍ തന്നെ അതില്‍ പങ്കെടുക്കുന്ന ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് തടസമുണ്ടായിരുന്നില്ല. സ്‌കൂള്‍ മാന്വല്‍ പ്രകാരവും ഇപ്രകാരമാണ് അവസാനമായി നടന്ന സ്‌കൂള്‍ കലോത്സവവും നടന്നത്. എന്നാല്‍ ഈ വര്‍ഷം സ്‌കൂള്‍ മാന്വലില്‍ പ്രത്യേകമായി ഒരു മാറ്റവും വരുത്താതെ സ്‌കൂള്‍ തലത്തില്‍ എല്ലാം തന്നെ കലോല്‍സവങ്ങള്‍ നടന്നതിനുശേഷം പുതിയ എന്‍ട്രി  ഫോം ഇറക്കുകയും അതില്‍ പൊതു നിര്‍ദ്ദേശം ആയി സ്‌കൂള്‍ കലോത്സവത്തില്‍ അറബിക്, സംസ്‌കൃതം കലോത്സവങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടതില്ല എന്ന് സൂചിപ്പിക്കുകയും പ്രത്യേകം പരിഗണിച്ചിരുന്ന അറബിക് കലോത്സവം സംസ്‌കൃതോത്സവം എന്നിവയില്‍ വ്യക്തിഗതമായി മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മാന്വല്‍ പ്രകാരം കഴിഞ്ഞ കലോത്സവം നടന്നത് പോലെ അറബിക് കലോത്സവം, സംസ്‌കൃതോത്സവം എന്നിവ പ്രത്യേകമായി നടത്തുകയും അതില്‍ പങ്കെടുത്തവര്‍ക്കും ജനറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുകയും ചെയ്തു. സ്‌കൂള്‍തലത്തില്‍ നിന്ന് സബ്ജയിലിലേക്ക് കൊണ്ടുപോകുവാന്‍ കഴിയാത്ത സ്ഥിതിയാണ് ഈ എന്‍ട്രി ഫോം നിര്‍ദേശത്തിലൂടെ വന്നിരിക്കുന്നത്. വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്നതും  വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതും അറബിക് സാഹിത്യോത്സവം സംസ്‌കൃതോത്സവം എന്നിവ ഇല്ലാതാക്കുന്നതുമായ നടപടിയില്‍ നിന്ന്  വിദ്യാഭ്യാസ വകുപ്പ് പിന്തിരിയണമെന്നാവശ്യപ്പട്ട്   കെ എ എം എ   സംസ്ഥാന ജനറല്‍ സെക്രട്ടറി  വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

Share This Article
Leave a Comment
error: Content is protected !!