കെ പി അബൂബക്കര്‍ മൗലവി പട്ടുവത്തെ അല്‍മഖര്‍ ജി സി സി കമ്മിറ്റി ആദരിച്ചു

Web Desk
1 Min Read

നാടുകാണി: അല്‍മഖര്‍ 33-ാം വാര്‍ഷിക സനദ് ദാന സമ്മേളന വേദിയില്‍ അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ടും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ പട്ടുവം കെ പി അബൂബക്കര്‍ മൗലവിയെ അല്‍മഖര്‍ ഗള്‍ഫ് കൗണ്‍സില്‍ കമ്മിറ്റി ആദരിച്ചു.
അല്‍ മഖറിന്റെ മുഖ്യ ശില്‍പ്പികളിലൊരാളും ഇക്കാലയളവ് വരെയും അല്‍മഖറിന്റെ പ്രധാന ഭാരവാഹിയുമാണ്.

city exchange

കൂടാതെ സുന്നി പ്രാസ്ഥാനിക നേതൃ നിരയില്‍ അഞ്ച് പതിറ്റാണ്ടിലധികമായി നിറ സാന്നിധ്യവുമാണ്.
സമാപന സമ്മേളന വേദിയില്‍ ഇന്ത്യന്‍ ഗ്രാന്റ്് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ഉപഹാരം കൈമാറി.

സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് സഅദുദ്ധീന്‍ ഹൈദ്രൂസി വളപട്ടണം, സയ്യിദ് ത്വയ്യിബ് ബുഖാരി മാട്ടൂല്‍, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആദരവ്. അല്‍മഖര്‍ ഗള്‍ഫ് കൗണ്‍സില്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി പി അലിക്കുഞ്ഞി മൗലവി പരിചയം നടത്തി സംസാരിച്ചു.

- Advertisement -
Ad image

നാസര്‍ ഹാജി കുപ്പം, ഉമര്‍ പന്നിയൂര്‍ എന്നിവര്‍ ചേര്‍ന്ന് ജി സി സിയുടെ കാഷ് അവാര്‍ഡ് കൈമാറി.

Share This Article
Leave a Comment
error: Content is protected !!