ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ വ്യാജ സ്വര്‍ണം; അന്വേഷണത്തില്‍ കുടുങ്ങിയത് തട്ടിപ്പുകാരുടെ വന്‍ സംഘം

Web Desk
0 Min Read

ഷാര്‍ജ: വ്യാജ സ്വര്‍ണം വിറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച 12 അംഗ സംഘം ഷാര്‍ജയില്‍ പിടിയിലായി. ഷാര്‍ജ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രവാസികളുടെ സംഘത്തെ വലയിലാക്കിയത്.

city exchange

കബളിപ്പിക്കപ്പെട്ട നിരവധി ഉപഭോക്താക്കളില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്ന് ഷാര്‍ജ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഉമര്‍ അഹ്മദ് അബു അല്‍സൗദ് പറഞ്ഞു. മാര്‍ക്കറ്റുകളില്‍ വെച്ചായിരുന്നു ഇവര്‍ ഉപഭോക്താക്കളെ കണ്ടുമുട്ടിയിരുന്നത്. ആദ്യമാദ്യം മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കും. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം പിന്നീട് യഥാര്‍ഥ സ്വര്‍ണം കാണിക്കും.

Share This Article
Leave a Comment
error: Content is protected !!