

ദോഹ: കര്‍ണാടക രത്‌ന പുനീത് രാജ്കുമാറിന്റെ ജന്മദിനം പ്രമാണിച്ച് അദ്ദേഹത്തിന്റെ സിനിമ ജെയിംസ് ഏഷ്യന്‍ ടൗണ്‍ സിനിമാ ഹാള്‍ നാലില്‍ കര്‍ണാടക സംഘ ഖത്തറിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനം നടത്തി. കര്‍ണാടക സംഘ ഖത്തര്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പുനീത് രാജ്കുമാര്‍ ഫാന്‍സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലുവിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഐ സി ബി എഫ് മുന്‍ വൈസ് പ്രസിഡന്റ് മഹേഷ് ഗൗഡ, കര്‍ണാടക സംഘ ഖത്തര്‍ വനിതാ വിംഗ് സെക്രട്ടറി സുശീല സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. പുനീത് രാജ്കുമാറിന്റെ മരണം കന്നഡ സിനിമാ വ്യവസായത്തിനും കര്‍ണാടക സംസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
