എം എസ് എഫ് മെറിറ്റ് ഈവനിംഗ് പോസ്റ്റര്‍ പ്രകാശനം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി എം എസ് എഫ് കമ്മിറ്റി യുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് പ്രതിഭാ സംഗമം പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം സംസ്ഥാന കെ എം സി സി ഓഫീസില്‍ വേള്‍ഡ് കെ എം സി സി ഉപാധ്യക്ഷന്‍ എസ് എ എം ബഷീര്‍ നിര്‍വഹിച്ചു.

city exchange

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അന്‍വര്‍ കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍, സംസ്ഥാന കെ എം സി സി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര, ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല, ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മാണിയംപറ, നസീര്‍ കൈതാക്കാട്, അലി ചെരൂര്‍, ഷാനിഫ് പൈക, സകീര്‍ ഏരിയ, കെ ബി മുഹമ്മദ്, അഷ്റഫ് ആവില്‍, നവാസ് ആസാദ് നഗര്‍, റഹീം ചൗകി തുടങ്ങിവര്‍ സംബന്ധിച്ചു.

വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, മറ്റു ഹൈയര്‍ എജുക്കേഷന്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രതിഭാ അവാര്‍ഡുകള്‍ നല്‍കും. ജൂലൈ അഞ്ച് ശനിയാഴ്ച നടക്കുന്ന പരിപാടി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷരാര്‍ സി ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!