മാര്‍വാഡി സമാജം കുടുംബമേള

Web Desk
1 Min Read

കോഴിക്കോട്: രാജസ്ഥാനി കുടുംബങ്ങള്‍ ഉള്‍പ്പെട്ട മാര്‍വാഡി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബ മേള സംഘടിപ്പിച്ചു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കുടുംബ മേള മാര്‍വാഡി സമാജം പ്രസിഡന്റ് അലോക് കുമാര്‍ സാബു ഉദ്ഘാടനം ചെയ്തു.

city exchange

ഗുജറാത്തി ഹാളില്‍ നടന്ന പരിപാടിയില്‍ ലഫ്റ്റനന്റ് കേണല്‍ വിശ്വനാഥന്‍ മുഖ്യതിഥിയായിരുന്നു. ട്രഷറര്‍ കാന്‍ സിംഗ് റാവു, ജോയിന്റ് സെക്രട്ടറി സഞ്ജീവ് സാബു സ്‌നേഹലത മാന്‍ പാനി, ഹിമാന്‍ ഷു സാബു എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് രാധേ ശ്യാം ദലാല്‍ സ്വാഗതവും സെക്രട്ടറി രാജ്കുമാര്‍ ഭാഫ്‌ന നന്ദിയും പറഞ്ഞു

വെസ്റ്റ്ഹില്‍ ബാരക്‌സിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്റ് സൈനികര്‍ അവതരിപ്പിക്കുന്ന ബാന്റ് മേളം മുഖ്യആകര്‍ഷണമായി. പത്തോളം അംഗങ്ങളുമാണ് ബാന്റ് മേളം നടത്തിയത്.

1947- 2022 വര്‍ഷം ഇന്ത്യന്‍ സംസ്‌ക്കാരത്തിലുണ്ടായ മാറ്റങ്ങള്‍ നൃത്തം, നാടകം, ടാബ്ലോ എന്നിവയിലൂടെ അവതരിപ്പിച്ച ‘ദബ് സെ അഭ്’ ശ്രീനാരായണ കോളജിലെ എം ബി എ വിദ്യാര്‍ഥിനി ആയുഷി റാണി രാജ് പുരോഹിത് ഗണേശ് വന്ദനത്തോടെയാണ് തുടക്കം കുറിച്ചത്. കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

- Advertisement -
Ad image

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ആറ് പതിറ്റാണ്ട് കാലമായി മുന്നൂറിലേറെ കുടുംബങ്ങളായി രാജസ്ഥാനികള്‍ കഴിയുന്നുണ്ട്. ഭൂരിഭാഗം പേരും ടെക്സ്റ്റല്‍സ്, സ്വര്‍ണ്ണം, ഇലക്ട്രിക്കല്‍ വ്യാപാര മേഖലയില്‍ സജീവമാണ്. കുടുംബാഗങ്ങളില്‍ രാജ്യ സ്‌നേഹവും പരസ്പര ബഹുമാനവും വര്‍ധിപ്പിക്കുകയാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് മാര്‍വാഡി സമാജം പ്രസിഡന്റ് അലോക് കുമാര്‍ സാബു പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!