

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ ഐ എ) കോഴിക്കോട് സെന്ററിന്റെ പുതിയ ഓഫീസ് ‘ദ കാലിക്കറ്റ് ആര്‍ക്കിടെക്റ്റ്സ് കലക്ടീവ്’ സെന്റ് വിന്‍സെന്റ് കോളനിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഓഫീസ് സ്പെയ്സിനോടൊപ്പം ആര്‍ട്ട് എക്സിബിഷനുകള്‍, ഡിബേറ്റുകള്‍., ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കാനുതകുന്ന ഗാലറി, കോഫി മീറ്റിംഗുകള്‍ക്കായുള്ള ടെറെസ്, മീറ്റിംഗ് റൂമുകള്‍, ലൈബ്രറി തുടങ്ങി വിശാലമായ സൗകര്യങ്ങളാണ് ‘ദ കാലിക്കറ്റ് ആര്‍ക്കിടെക്റ്റ് കലക്ടീ’വിലുള്ളത്.

മെയ് 10ന് വൈകിട്ട്് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഐ ഐ എ ദേശീയ പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് സി ആര്‍ രാജു ഉദ്ഘാടനം ചെയ്യും. ഐ ഐ എ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എല്‍ ഗോപകുമാര്‍, കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ച്വര്‍ മെമ്പര്‍ ലാലിച്ചന്‍ സക്കറിയാസ്, ഐ ഐ എ കാലിക്കറ്റ് സെന്റര്‍ മുന്‍ ചെയര്‍മാന്‍മാരും നിലവിലെ ട്രസ്റ്റികളുമായ എന്‍ എം സലീം, എ കെ പ്രശാന്ത്, ടോണി ജോസഫ്, വിനോദ് സിറിയക്്., ദേശീയ കൗണ്‍സില്‍ അംഗം ബ്രിജേഷ് ഷൈജാള്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.

ഏക്ത ടെറെസിന്റെ ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പും ദ്യുതി ഗാലറിയുടെ ഉദ്ഘാടനം സിനിമാ സംവിധായിക അഞ്ജലി മേനോനും നിര്‍വഹിക്കും. മുന്‍ എം എല്‍ എ എ പ്രദീപ് കുമാര്‍ ഐ ഐ എ കാലിക്കറ്റ് സെന്ററിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് നിര്‍വഹിക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ ഏറ്റവും സജീവമായ കേന്ദ്രങ്ങളില്‍ ഒന്നാണ് കാലിക്കറ്റ് സെന്ററെന്ന് കോഴിക്കോട് സെന്റര്‍ ചെയര്‍മാന്‍ പി പി വിവേക് പറഞ്ഞു. കോഴിക്കോട്ടെ സാമൂഹിക സംരഭങ്ങളുടെ രൂപകല്‍പ്പനയിലും നിര്‍മിതിയിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട് ഐ ഐ എ കോഴിക്കോട് സെന്റര്‍. കോഴിക്കോടിന്റെ ഭാവി പുനരാവിഷ്‌ക്കരിക്കുന്നതിലും ഈ കേന്ദ്രം നിര്‍ണായകമായ ഇടപെടല്‍ നടത്തുന്നുണ്ട്.
കല്ലായ് ഹെറിറ്റേജ് ഏരിയ ഡവലപ്പ്മെന്റ്, ഗുജറാത്തി സ്ട്രീറ്റ് ഡവലപ്പമെന്റ്, കാലിക്കറ്റ് ബീച്ച് മാസ്്റ്റര്‍ പ്ലാന്‍, കോംട്രസ്റ്റിന്റെയും ടൈല്‍ ഫാക്ടറിയുടെയും പുനഃരുദ്ധാരണം, കാലിക്കറ്റ് വാട്ടര്‍ ലൂപ്പ് മാസ്റ്റര്‍ പ്ലാന്‍ എന്നിവ ഉദാഹരണങ്ങളാണ്. കോഴിക്കോട് നഗരത്തെ ഇന്ത്യയിലെ ഏറ്റവും വികസിതവും ജീവിക്കാന്‍ യോഗ്യവുമായ നഗരമാക്കി മാറ്റുതിനുള്ള ഭാവി വികസന പദ്ധതികള്‍ക്ക് തുടക്കമിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
രൂപകല്‍പ്പനയിലും വാസ്തു വിദ്യയിലും കുതിച്ചുയരുന്ന ഇന്ത്യയിലെ നഗരങ്ങളിലൊന്നാണ് കോഴിക്കോട്. 500ലധികം വാസ്തു ശില്‍പ്പികളും 120 പ്രാക്ടീസിംങ്ങ് കേന്ദ്രങ്ങളും കോഴിക്കോട്ടുണ്ട്. രൂപകല്‍പ്പനയിലെ വൈവിധ്യവും നിര്‍മിതിയിലെ ഗുണനിലവാരവും കൊണ്ടു കോഴിക്കോട് സെന്ററിലെ ആര്‍ക്കിടെക്റ്റുകള്‍ മികച്ചു നില്‍ക്കുന്നു എന്നതാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ വ്യക്തമാക്കുന്നത്.
കോഴിക്കോടിനെ അന്താരാഷ്ട്ര രൂപകല്‍പ്പന, വാസ്തുകല ഭൂപടത്തിലേക്ക് കൊണ്ടുവരികയാണ് ഐ ഐ എ കാലിക്കറ്റ് സെന്ററിന്റെ ലക്ഷ്യമെന്നും വിവേക് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ ഐ എ കോഴിക്കോട് സെന്റര്‍ ചെയര്‍മാന്‍ പി പി വിവേക്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഫ്നാന്‍, രക്ഷാധികാരികളായ എന്‍ എം സലീം, എ കെ പ്രശാന്ത്, വിനോദ് സിറിയക്, സന്ധ്യാ രാധാകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്സന്‍ പൂനം നൗഫല്‍, നാഷണല്‍ കൗസില്‍ മെമ്പര്‍ ബ്രിജേഷ് ഷൈജാള്‍ എന്നിവര്‍ പങ്കെടുത്തു.

