

ഇടപ്പള്ളി: ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധുനികവല്‍ക്കരണം മത്സര ബുദ്ധിയോടെ മുന്നേറുകയാണ്. അപ്പോള്‍ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുവാന്‍ ശാസ്‌ത്രോത്സവങ്ങള്‍ കുട്ടികള്‍ക്ക് കരുത്തുപകരും. അതിന് ആവശ്യമായ പിന്തുണയും സഹായവും നല്‍കാന്‍ സമൂഹം തയ്യാറാകണമെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. എറണാകുളം ഉപജില്ല ശാസ്‌ത്രോത്സവം ജി എച്ച് എസ് എസ് ഇടപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൗണ്‍സിലര്‍ ശാന്ത വിജയന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ല ഓഫീസര്‍ സുധര്‍മ്മ, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സതീഷ് കുമാര്‍, നിഷാദ് ബാബു, ശങ്കരനാരായണന്‍ എ, പി ടി എ പ്രസിഡന്റ് ബൈജു ജോസഫ്, അനില്‍ പാലത്തിങ്കല്‍, സുബൈര്‍ പി എം, ത്വാഹ മൂസ എന്നിവര്‍ പ്രസംഗിച്ചു.

ജി എച്ച് എസ് എസ് ഇടപ്പള്ളി, പയസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളലായി നടക്കുന്ന ശാസ്‌ത്രോത്സവം വെള്ളിയാഴ്ച സമാപിക്കും.
വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കൊച്ചിന്‍ മേയര്‍ എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി എ ശ്രീജിത്ത്, കൗണ്‍സിലര്‍ ശാന്ത വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
