

ദുബൈ: യു എ ഇയില്‍ അന്‍പതിലധികം ജീവനക്കാരുള്ള കമ്പനികളില്‍ രണ്ട് ശതമാനം വിദഗ്ധ ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കാത്തവര്‍ പിഴ നല്‍കേണ്ടിവരുമെന്ന് യു എ ഇയുടെ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. പിഴ ജനുവരി 2023 മുതല്‍ ഈടാക്കും.

2023 ജനുവരി മുതല്‍ ഒരു സ്വദേശിക്ക് 72,000 ദിര്‍ഹം എന്ന നിലക്കാണ് പിഴ ഈടാക്കുകയെന്നും അതോറിറ്റി ട്വീറ്റില്‍ അറിയിച്ചു.

സ്വദേശിവത്കരണം നടപ്പാക്കുന്ന സ്വകാര്യമേഖലാ കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ സേവന ഫീസില്‍ 80 ശതമാനം വരെ കിഴിവ് ലഭിക്കും. 2026ഓടെ സ്വദേശിവത്കരണ നിരക്കില്‍ 10 ശതമാനം വര്‍ധനവ് കൈവരിക്കാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.
