

ദോഹ: ലെഖ്വിയയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡറായിരുന്ന മേജര്‍ ജനറല്‍ അലി മുഹമ്മദ് അല്‍ റാഷിദിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ആദരിച്ചു.

മികച്ച സേവനവും കാര്യക്ഷമമായ പ്രവര്‍ത്തനവും ചുമതലകളും വഹിക്കുകയും വിശ്വസ്തതയും അര്‍പ്പണബോധവും പ്രതിഫലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തതിനുള്ള ആദരവാണ് പ്രകടമാക്കിയത്.

മേജര്‍ ജനറല്‍ അലി മുഹമ്മദ് അല്‍ റഷീദ് അംഗീകാരത്തിന് അമീറിനോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ലെഖ്വിയ ഫോഴ്സ് കമാന്‍ഡറുമായ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ അല്‍താനി എന്നിവര്‍ പങ്കെടുത്തു.

