അഫ്ഗാനില്‍ നിന്നെത്തിയവരെ സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ കൈമാറി ഇന്ത്യന്‍ അംബാസഡര്‍

Web Desk
0 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അഫ്ഗാനില്‍ നിന്നും രക്ഷപ്പെട്ട് ദോഹയിലെത്തിയവരെ സന്ദര്‍ശിച്ചു. അഫ്ഗാനിലെ ജനങ്ങളോടുള്ള ഇന്ത്യക്കാരുടെ സ്‌നേഹസൗഹാര്‍ദ്ദത്തിന്റെ അടയാളമായി താമസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മാനങ്ങള്‍ അംബാസഡര്‍ വിതരണം ചെയ്തു.

city exchange

അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിച്ചവര്‍ക്ക് ഖത്തര്‍ നല്കിയ വലിയ സഹകരണത്തിന് അംബാസഡര്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലോല അല്‍ ഖാതറിനെ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ അഫ്ഗാനിസ്ഥാനില്‍ നിന്നും സുരക്ഷിതമായി പുറത്തേക്കെത്തിക്കാന്‍ ഖത്തര്‍ നല്കിയ സഹായങ്ങളില്‍ അദ്ദേഹം നന്ദി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!