പെട്രോളും ഡീസലും ജി എസ് ടിയിലേക്കോ? കേരള ഹൈക്കോടതി ഉത്തരവ് പ്രാബല്യത്തിലായേക്കുമെന്ന് സൂചന

Web Desk
1 Min Read

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ജൂണ്‍ മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാന്‍ ജി എസ് ടി കൗണ്‍സില്‍ തീരുമാനിക്കുമെന്ന് സൂചന. സെപ്തംബര്‍ 17ന് ലഖ്‌നൗവില്‍ ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവരം.

city exchange

പെട്രോളിന്റേയും ഡീസലിന്റേയും മറ്റു പെട്രോളിയം ഉത്പന്നങ്ങളുടേയും വില ജി എസ് ടി പരിധിയിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ പെട്രോളിന്റേയും ഡീസലിന്റേയും ഉള്‍പ്പെടെ കേന്ദ്ര- സംസ്ഥാന നികുതികള്‍ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമൊബൈല്‍ ഇന്ധനങ്ങളുടേയും വിലയില്‍ വലിയ മാറ്റമുണ്ടാകും.
നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 101.91 രൂപയും ഡീസലിന് 88.62 രൂപയുമാണ് ഈടാക്കുന്നതെങ്കിലും ജി എസ് ടി പരിധിയില്‍ വരികയാണെങ്കില്‍ പെട്രോളിന് ലിറ്ററിന് 75 രൂപയും ഡീസലിന് 68 രൂപയുമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദേശീയ തലസ്ഥാനത്ത് കേന്ദ്ര നികുതികള്‍ പെട്രോള്‍ വിലയുടെ 32 ശതമാനമാണ് ഈടാക്കുന്നത്. സംസ്ഥാന നികുതികള്‍ 23.07 ശതമാനവും. ഡീസലിന് സെന്‍ട്രല്‍ എക്‌സൈസ് തീരുവ 35 ശതമാനവും സംസ്ഥാന നികുതികള്‍ 14 ശതമാനവുമാണ്.

- Advertisement -
Ad image


2020ല്‍ ആഗോള ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ ഉയര്‍ത്തി ഭരണകൂടത്തിന്റെ സാമ്പത്തിക സ്ഥിതി വര്‍ധിപ്പിക്കാനാണ് ശ്രമിച്ചത്. സംസ്ഥാനങ്ങളും ഇതേ രീതി പിന്തുടരുകയായിരുന്നു.


കണക്കുകള്‍ പ്രകാരം 2020- 21 വര്‍ഷത്തില്‍ പെട്രോളിയം തീരുവ ഇനത്തില്‍ കേന്ദ്രത്തിന് 371726 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് 202937 കോടി രൂപയുമാണ് ലഭ്യമായത്.

Share This Article
Leave a Comment
error: Content is protected !!