
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ പ്രതിമാസ സാംസ്‌കാരികോത്സവമായസംസ്‌കൃതിയുടെ ഈ മാസത്തെ പരിപാടിയില്‍ സെപ്തംബര്‍17 വെള്ളിയാഴ്ച വൈകിട്ട്അഞ്ചരയ്ക്ക് നടക്കും. വൈലോപ്പിളളി സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തില്‍’കണക്കു നാറാപിള്ള’ എന്ന ഏകപാത്ര നാടകാവതരണമാണ് പരിപാടി.


അനശ്വര കവി ഡോ. പുതുശേരി രാമചന്ദ്രന്റെപുതുവീട്ടില്‍ കണക്കുനാറാപിള്ളയുടെ ആത്മ പുരാണം എന്ന കവിതയെ അവലംബിച്ചെഴുതിയ സ്വതന്ത്ര നാടകമാണിത്. അലക്‌സ് വള്ളികുന്നം രചനയും പ്രകാശ- സംഗീതാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ച നാടകം തിരുവനന്തപുരം ഒരിടം തിയേറ്ററാണ് അവതരിപ്പിക്കുന്നത്. നാടക പ്രവര്‍ത്തകനായിരുന്ന ജോസ് ചിറമ്മലിന്റെ പതിനഞ്ചാം ചരമവാര്‍ഷികാത്തോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന നാടകത്തില്‍ ബൈജു പൂജപ്പുരകഥാപാത്രമായിരംഗത്തെത്തും.

മേക്കപ്പ്: ജയന്‍ തൊഴുവന്‍കോട്. സാങ്കേതിക സഹായം: ജൂലിന്‍ അലക്‌സ്. സംഗീത സഹായം: രാജീവ് നിസര. സ്റ്റേജ് മാനേജര്‍: മേരി നൈനാന്‍. സംഗീത നിര്‍വ്വഹണം: ജെസിന്‍. പ്രകാശ നിര്‍വ്വഹണം: എ കെ സുജിത്. സഹായം: അനില്‍ ദേവസ്യ. വേഷവിതാനം, രംഗസജ്ജീകരണം: അനില്‍ മീഡിയ.

