
നാദാപുരം: കോഴിക്കോട് നാദാപുരം തൂണേരിയിലെ മുസ്‌ലിം ലീഗിന്റെ മുന്‍കാല സമുന്നത നേതാവും പൗരപ്രമുഖനും സന്നദ്ധ പ്രവര്‍ത്തകനുമായ ചെറുവത്ത് ആലിക്കുട്ടി (72) നിര്യാതനായി. അസുഖ ബാധിതനായി കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ചെറുവത്ത് മഠത്തി അമ്മദ് ഹാജിയുടെയും നാദാപുരം കോമ്പി കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്.


വെല്‍ഫെയര്‍ പാര്‍ട്ടി നാദാപുരം മണ്ഡലം ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സലഫി മസ്ജിദിന്റെ സ്ഥാപകനായിരുന്നു. ഭാര്യമാര്‍: ഓര്‍ക്കാട്ടേരി ചെട്ടിയാം വീട്ടില്‍ കുഞ്ഞാമിന, ഫാത്തിമ. മക്കള്‍: അഷ്‌റഫ് തൂണേരി (ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍), പരേതനായ മുഹമ്മദലി സിറാജ്, മുഹമ്മദലി ശിഹാബ് (എച്ച് ആര്‍ ഓഫീസര്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍), സിദ്ദീഖുല്‍ അക്ബര്‍ (ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍). മരുമക്കള്‍: സൗദമോള്‍ കാലിക്കടവ്, ഷബീബ കുറ്റ്യാടി, ഫര്‍സാനത്ത് തലശ്ശേരി. സഹോദരങ്ങള്‍ പരേതരായ മറിയം, അബ്ദുല്ല, സൂപ്പി ഹാജി, ബിയ്യാത്തു, അഡ്വ സി മൊയ്തു, ഹമീദ്, ഐഷു.

എണവള്ളൂര്‍ ജുമാ മസ്ജിദില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നിന് ഖബറടക്കും.
നിര്യാണത്തില്‍ ചന്ദ്രിക ഖത്തര്‍ മാനേജ്‌മെന്റും ജീവനക്കാരും ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറവും അനുശോചിച്ചു.

