ഖത്തറും ഫ്രാന്‍സും പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: ഖത്തറും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹസന്‍ അല്‍ താനി, ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് സായുധസേനാ- വെറ്ററന്‍സ്‌കാര്യ മന്ത്രി കാതറിന്‍ വോത്രിനുമായാണ് കൂടിക്കാഴ്ച നടത്തിയത്.

city exchange

ഇരുരാജ്യങ്ങള്‍ക്കും പൊതുതാത്പര്യമുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഈ മേഖലകളിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുപക്ഷവും വിലയിരുത്തി.

ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!