

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച 657 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 532 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്ത് ഖത്തറിലെത്തിയ 125 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രോഗികളുടെ നിലവിലുള്ള എണ്ണം 9498 ആയി. കോവിഡ് രോഗം ആരംഭിച്ചതു മുതല്‍ ഇതുവരെ 349581 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 339427 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 1289 പേരാണ് രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനകം ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 76കാരനായ ഒരാളാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവര്‍ 656 ആയി.
തീവ്രപരിചരണത്തില്‍ ഒരാളെ പ്രവേശിപ്പിച്ചതോടെ 44 പേരായി. ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടുപേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 114 ആയി.

