ദോഹയില്‍ താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: താലിബാന്‍ നേതൃത്വവുമായി ഇന്ത്യ ദോഹയില്‍ ചര്‍ച്ച നടത്തി. ദോഹയിലെ ഇന്ത്യന്‍ അംബാസിഡറാണ് ചര്‍ച്ച നടത്തിയത്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

city exchange

താലിബാന്റെ അപേക്ഷ പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യയുമായുള്ള സാംസ്‌ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങള്‍ പ്രധാനമാണെന്നും ഇന്ത്യയുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും താലിബാന്‍ അറിയിച്ചു. ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് നെക്‌സായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

Share This Article
Leave a Comment
error: Content is protected !!