

കോഴിക്കോട്: പൊന്നാനി എം പിയും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടിയുമായി ദേശസാല്‍കൃത ബാങ്കുകള്‍. പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ജപ്തി നീക്കവുമായി മുന്നോട്ട് പോകുന്നത്.
200 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇ ടി ഫിറോസിനെതിരെ ജപ്തി നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചത്.

തന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി ഇ ടി ഫിറോസ് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ജപ്തി നീക്കം.

വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ഫിറോസിന്റെ വസ്തുവകകള്‍ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സി ജെ എം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ചുവട് പിടിച്ചാണ് ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നത്. ഈ മാസം 21നകം വസ്തുവകകള്‍ ഏറ്റെടുക്കണം എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ഇ ടി ഫിറോസിന്റെ വീട്, വസ്തുവകകള്‍, കോഴിക്കോട്ടെ ഫോറിന്‍ ബസാര്‍ എന്നിവയെല്ലാം ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. അതേസമയം, വായ്പ തിരിച്ചടയ്ക്കാന്‍ തനിക്കു കഴിയുമെന്നാണ് ഇ ടി ഫിറോസ് പറയുന്നത്.

