

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 2981 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 4281 പേര് രോഗമുക്തരാവുകയും ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതുതായി രോഗം ബാധിച്ചവരില്‍ 2507 പേര് ഖത്തറിലുള്ളവരും 474 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയവരുമാണ്. നിലവില്‍ 37630 പേര്‍ക്കാണ് കോവിഡ് രോഗബാധയുള്ളത്. ഖത്തറില്‍ ഇതുവരെയായി 323,345 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതുവരെയായി ഖത്തറില്‍ രോഗമുക്തരായവര്‍ 285,081 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനകം ഒരു മരണമാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 86 വയസ്സുള്ളയാളാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 634 ആയി.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനകം ഏഴു പേരെ പ്രവേശിപ്പിച്ചതോടെ ഇപ്പോള്‍ 97 പേരാണ് ഐ സി യുവിലുള്ളത്. ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 61 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 456 പേരാണ്.

