ആഗസ്ത് 14 ഇനി മുതല്‍ വിഭജന ഭീതിയുടെ ഓര്‍മ ദിനം

Web Desk
1 Min Read

ന്യൂഡല്‍ഹി: വിഭജന ഭീതിയുടെ ഓര്‍മ ദിനമായിരിക്കും ഇനി മുതല്‍ ആഗസ്ത് 14 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

city exchange


വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ ഓര്‍മ്മദിനം ആചരിക്കുന്നതെന്ന് മോദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മോദി പുതിയ ദിനാചാരണത്തെ കുറിച്ച് അറിയിച്ചത്.


‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. വിദ്വേഷവും അക്രമവും മൂലം ലക്ഷക്കണക്കിന് സഹോദരീ സഹോദരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാം നഷ്ടപ്പെട്ടു.


നമ്മുടെ ജനങ്ങളുടെ സഹനത്തിന്റെയും ദുരിതങ്ങളുടെയും ഓര്‍മ്മയില്‍ ആഗസ്ത് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഈ ദിനാചരണം വിഭജനത്തിന്റെയും ഐക്യമില്ലായ്മയുടെയും വിഷം നമ്മുടെ സമൂഹത്തില്‍ നിന്നും മാറ്റിയെടുക്കാനും ഐക്യത്തിന്റെയും സാമൂഹ്യ സൗഹാര്‍ദത്തിന്റെയും മനുഷ്യശക്തിയുടെയും ഊര്‍ജം വളര്‍ത്താനും സഹായകരമാകട്ടെ,’യെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.

- Advertisement -
Ad image


എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. വിഭജനം ദൗര്‍ഭാഗ്യകരമാണെങ്കിലും മോദിയുടെ പ്രഖ്യാപനം വിദ്വേഷവും വിഭജനവും വളര്‍ത്തുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു.

Share This Article
Leave a Comment
error: Content is protected !!