
ദോഹ: പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അല്‍ വക്ര റോഡ് ഭാഗികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.

റാസ് ബു ഫോണ്ടാസ് ഇന്റര്‍ചേഞ്ചിന് തൊട്ടുപിന്നാലെ ദോഹയില്‍ നിന്ന് അല്‍ വക്രയിലേക്കുള്ള ഗതാഗതത്തിനായി 300 മീറ്റര്‍ ദൂരത്തേക്ക് ഫാസ്റ്റ് ലെയ്ന്‍ അടച്ചിടും. സെപ്റ്റംബര്‍ 20 ശനിയാഴ്ച മുതല്‍ 40 ദിവസത്തേക്കാണ് അടച്ചിടല്‍.

റാസ് ബു ഫോണ്ടാസ് ഇന്റര്‍ചേഞ്ചിനും അല്‍ വക്ര സ്ട്രീറ്റ് ഇന്റര്‍ചേഞ്ചിനും ഇടയിലുള്ള ശേഷിക്കുന്ന ജോലികള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് പൂര്‍ത്തിയാക്കുന്നതിന് ഈ നടപടി ആവശ്യമാണ്.
ദോഹയില്‍ നിന്ന് അല്‍ വക്രയിലേക്കുള്ള റോഡ് ഉപയോക്താക്കള്‍ ട്രാഫിക് അടയാളങ്ങള്‍ പാലിക്കാനും നിലവിലുള്ള വേഗത പരിധികള്‍ പാലിക്കാനും അഷ്ഗാല്‍ നിര്‍ദ്ദേശം നല്‍കി.

