

ദോഹ: കഴിഞ്ഞ ദിവസം ഖത്തറില്‍ നിര്യാതനായ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റും കെ എം സി സി നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മനത്താമ്പ്ര കുഞ്ഞമ്മത് പകരം വെക്കാനില്ലാത്ത ജനസേവകനായിരുന്നുവെന്ന് വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തന്റെ നാലുപതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതത്തിന്റെ സിംഹഭാഗവും സാധാരണക്കാരനും പാവപ്പെട്ടവനും വേണ്ടി നീക്കിവെച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.

അനുസ്മരണ സമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കെ എം സി സി നേതാക്കളായ ഫൈസല്‍ അരോമ, എം പി ഇല്ല്യാസ്, കെ എം നാസര്‍, നീലിമ നാസര്‍, വണ്ണാന്റവിട കുഞ്ഞബ്ദുല്ല, തിയ്യാറമ്പത്ത് കുഞ്ഞമ്മദ്, പി കെ ഹാഷിം, സല്‍മാന്‍ മുണ്ടിയാട്ട്, ഇ എം കുഞ്ഞമ്മദ്, ശാദുലി കോറോത്ത്, കെ എം ഫൈസല്‍, അഹമ്മദ് താനി, ജാഫര്‍ മേയന എന്നിവര്‍ പ്രസംഗിച്ചു.

ഫഹദ് ഹുദവി, നാസര്‍ നദ്‌വി എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. ജമാഅത്ത് ജനറല്‍ സെക്രട്ടറി പി വി എ നാസര്‍ സ്വാഗതവും സെക്രട്ടറി നസീര്‍ പി പി കെ നന്ദിയും പറഞ്ഞു.

