ചെരുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന ‘ചലച്ചിത്രം’; ട്രെയ്‌ലര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ചലച്ചിത്രം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂര്‍ വൈ ഇല്യാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ഗഫൂര്‍ വൈ ഇല്യാസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ചലച്ചിത്രം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പുറത്തിറങ്ങി. ചെരുപ്പിനെ കേന്ദ്ര കഥാപാത്രമാക്കുന്നു എന്നുള്ളതാണ് ഈ സിനിമയുടെ പ്രത്യേകത. കൂടാതെ സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്.

city exchange

നൈജീരിയക്കാരായ മോസസ് ഒയേലേരേയും ടോസിന്‍ അന്ന ഫോലയന്‍ എന്നിവരും കഥാപാത്രങ്ങളാവുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മോഹവുമായി കഴിയുന്ന ഉയരം കുറഞ്ഞ ഒരു മനുഷ്യന്റെ ജീവിത യാഥാര്‍ഥ്യങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്ന് ട്രെയ്‌ലറിലൂടെ സൂചന നല്‍കുന്നുണ്ട്. വളരെ മികച്ച രീതിയിലാണ് ട്രെയ്‌ലര്‍ സംയോജിപ്പിച്ചിട്ടുള്ളതെന്ന് എടുത്തു പറയേണ്ടതുണ്ട്. പൂര്‍ണ്ണമായും ദുബായിലാണ് ‘ചലച്ചിത്ര’ത്തിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

ടോണ്‍സ് അലക്‌സ് ആണ് ‘ചലച്ചിത്ര’ത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ക്രിസ്റ്റി ജോബിയും ഗാനങ്ങള്‍ക്ക് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകനായ ഗഫൂര്‍ വൈ ഇല്ല്യാസുമാണ്. എഡിറ്റിംഗ്: ടിനു കെ തോമസ്, പ്രൊജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഹബീസ് ഖുറേശി, റാനിത് ദലൈ, സ്റ്റുഡിയോ: കെ സ്റ്റുഡിയോ കൊച്ചി, പി ആര്‍ ഒ: പി ശിവപ്രസാദ്, ഡിസൈന്‍: അനു ലാല്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!