

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ചെരയങ്ങാട്ട് മൊയ്തുഹാജിക്ക് നടുവണ്ണൂര്‍ ഏരിയാ പ്രവാസി സംഘം (നാപ്‌സ് ഖത്തര്‍) സ്വീകരണം നല്‍കി. അബൂബക്കര്‍ മേക്കോത്ത് പൊന്നാട അണിയിച്ചു.

സെക്രട്ടറി ഷെഫീഖ് കരുവണ്ണൂര്‍ സ്വാഗതം പറഞ്ഞു. ജസീല്‍ മാടായി, റിയാസ് കുട്ടമ്പത്ത്, റാഫി ചെരയങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് മൊയ്തു ഹാജി നന്ദി പ്രകടിപ്പിച്ചു.
