പ്രവാസികളുടെ ആര്‍ ടി പി സി ആറിന്അമിത ചാര്‍ജ്ജ് ഈടാക്കിയതില്‍ കേരളാ സര്‍ക്കാര്‍ വിശദീകരണം നല്‍കണം: കെ എം സി സി ഖത്തര്‍

Web Desk
1 Min Read

ദോഹ:എയര്‍പോര്‍ട്ടില്‍ തത്സമയം നടക്കുന്ന പ്രവാസികളുടെ ആര്‍ ടി പി സി ആറിലൂടെ സ്വകാര്യ ഏജന്‍സികള്‍ക്ക് ഭീമമായ ലാഭം കൊയ്യാന്‍ വഴിയൊരുക്കിയ കേരള സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കെ എം സി സി ഖത്തര്‍ ആവശ്യപ്പെട്ടു.

city exchange

ആര്‍ ടി പി സി ആറിന് ഈടാക്കിയിരുന്ന 2490 രൂപ അടുത്തിടെ 1200 രൂപയായി കുറച്ചിരിക്കുന്നു. ഈ വകയില്‍ കോടിക്കണക്കിന് രൂപയാണ് പ്രവാസികളില്‍ നിന്ന് ഈടാക്കാന്‍ ഏജന്‍സികള്‍ക്ക് കേരള സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുത്തത്.

പാര്‍ലമെന്റില്‍ അബ്ദുസ്സമദ് സമദാനി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി വി കെ സിങ്ങ് രേഖാമൂലം നല്‍കിയ മറുപടിയില്‍ കോവിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ തുക നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നറിയിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കേരള സര്‍ക്കാര്‍ ദ്രുതഗതിയില്‍ തുക കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

- Advertisement -
Ad image

കേന്ദ്ര മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് ടെസ്റ്റിംഗ് ഏജന്‍സികളെയും സര്‍വീസ് ചാര്‍ജ് നിരക്കും തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാറാണെന്ന കേരള സര്‍ക്കാരിന്റെ വാദം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് വ്യക്തമായിരിക്കുകയാണ്.

പ്രവാസികളോട് അന്യായമായി അമിത തുക ഈടാക്കിയ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കെ എം സി സി ഖത്തര്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു എന്നവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ കോവിഡ് കാലത്ത് കഷ്ടത അനുഭവിച്ച് എങ്ങനെയെങ്കിലും തിരികെ ജോലിയില്‍ പ്രവേശിക്കാനായുള്ള യാത്രയ്ക്കായി എയര്‍പോര്‍ട്ടുകളില്‍ എത്തിയ പ്രവാസികളെ ചൂഷണം ചെയ്തു സ്വകാര്യ ലോബിയുടെ കീശ നിറക്കാന്‍ സഹായിക്കുകയും പ്രവാസികളെ വഞ്ചിച്ചിരിക്കുകയാണ്. പ്രവാസികളില്‍ നിന്നും അമിതമായി ഈടാക്കിയ തുക എങ്ങോട്ടാണ് പോയതെന്ന്വ്യക്തമാക്കേണ്ട ബാധ്യത കേരള സര്‍ക്കാരിനുണ്ടെന്ന് കെ എം സി സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

TAGGED:
Share This Article
Leave a Comment
error: Content is protected !!