
മനാമ: ജനങ്ങളുടെ സുഖ- ദുഃഖങ്ങളില്‍ അവരോടൊപ്പം ചേര്‍ന്ന് നിന്നാല്‍ അവരും നമ്മളെ ചേര്‍ത്ത് പിടിക്കും എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലായതെന്ന് പത്തനാപുരം എം എല്‍ എ ജ്യോതികുമാര്‍ ചാമക്കാല. ഒ ഐ സി സി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം വിജയ സാധ്യത കൂടിയ മറ്റ് പല സീറ്റിലും തന്നെ പരിഗണിച്ചിരുന്നു. പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷം പത്തനാപുരത്തുകാരോട് ചേര്‍ന്ന് നിന്നപ്പോള്‍ അവര്‍ തന്റെ കൂടെ നില്‍ക്കും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഒന്നും ഇല്ല. കഠിനാധ്വാനവും ആത്മവിശ്വാസവും ആണ് തന്നെ മുന്നോട്ട് നയിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന സര്‍വെകള്‍ എല്ലാം തന്റെ പരാജയം ആണ് പ്രവചിച്ചത്. എക്‌സിറ്റ് പോളുകളും അങ്ങനെ തന്നെ ആണ് വിധി എഴുതിയത്. പക്ഷെ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു പത്തനാപുരത്ത് വിജയിക്കാം എന്നും ജ്യോതി കുമാര്‍ ചാമക്കാല എം എല്‍ എ അഭിപ്രായപ്പെട്ടു.

ഒ ഐ സി സി കൊല്ലം ജില്ലാ പ്രസിഡന്റ് വില്യം ജോണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒ ഐ സി സി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ ഐ സി സി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ജീസണ്‍ ജോര്‍ജ്, സൈദ് എം എസ്, ഷമീം കെ സി, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂര്‍, ട്രഷറര്‍ ലത്തീഫ് ആയംചേരി, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, സെക്രട്ടറി രജിത് മൊട്ടപ്പാറ, ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മനോജ് മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തൊടിയൂര്‍, ഐ വൈ സി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തില്‍, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവര്‍ പ്രസംഗിച്ചു.
ഒ ഐ സി സി കൊല്ലം ജില്ലാ ഭാരവാഹികളായ റോയ് മാത്യു, അനുരാജ്, ആനി അനു, ബിജു വൈദ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

