സിംസ് കുടുംബങ്ങളുടെ മഹാഒത്തുചേരല്‍ 14ന്

Web Desk
1 Min Read

മനാമ: സിംസ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിംസ് കുടുംബങ്ങളുടെ മഹാ ഒത്തുചേരല്‍ ‘രജതാരവം’ ഫെബ്രുവരി 14ന് അദാരിയിലെ ന്യൂ സീസണ്‍ ഹാളില്‍ നടക്കും. പരിപാടിയില്‍ മുന്‍കാല ഭാരവാഹികളെ ആദരിക്കും. തുടക്കം മുതല്‍ നാളിതുവരെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എല്ലാ ഭാരവാഹികള്‍ക്കും ‘രജതാദരവ്’ നല്‍കും.

city exchange

ഗള്‍ഫ് മേഖലയിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്‌തോലിക് വിസിറ്റേറ്റര്‍ ആയി പരിശുദ്ധ സിംഹാസനം നിയമിച്ച റവ. ഫാ. ജോളി വടക്കന്‍ മുഖ്യാഥിതി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ ബഹ്റിനില്‍ പ്രവാസ ജീവിതത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന സിംസ് അംഗങ്ങളെയും വിവാഹ ജീവിതത്തില്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്ന ദമ്പതികളെയും ആദരിക്കും.

സിംസ് പ്രസിഡന്റ് പി ടി ജോസഫ് അധ്യക്ഷത വഹിക്കും. യോഗത്തില്‍ സിംസ് ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ് സ്വാഗതം ആശംസിക്കും. രജത ജൂബിലി ജനറല്‍ കണ്‍വീനര്‍ പോള്‍ ഉറുവത്ത്, പ്രഥമ പ്രസിഡന്റ് ജോസഫ് കെ തോമസ്, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബെന്നി വര്‍ഗ്ഗീസ്, ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

സിംസ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന സിറോ മലബാര്‍ പൂര്‍വ്വ കുര്‍ബാന ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘ഗാനസ്മൃതി’ തുടങ്ങി വിവിധ ആദ്യകാല കത്തോലിക്ക കലാരൂപങ്ങളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും.

- Advertisement -
Ad image

ഭരണസമിതി അംഗങ്ങളായ ജോബി ജോസഫ്, ജെയ്‌സണ്‍ മഞ്ഞളി, ഷാജി സെബാസ്റ്റ്യന്‍, സോബിന്‍ ജോസ്, പ്രേംജി ജോണ്‍, സിബു ജോര്‍ജ്, ജസ്റ്റിന്‍ ഡേവിസ് തുടങ്ങിയവര്‍ രജതരാവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പരിപാടികളുടെ വിജയത്തിനായി 51 അംഗ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു.

Share This Article
Leave a Comment
error: Content is protected !!