
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യ്‌ന്റെ 2026- 2027 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു. സഫീറുസ്സലാം പി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍), ഡോ. റസീല്‍ മൊയ്തീന്‍ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍), മുഹമ്മദ് ആഷിക് (ചീഫ് ഫിനാന്‍സ് ഓഫീസര്‍), അമീനുറഹ്മാന്‍ അബ്ദുസ്സലാം (ഡെപ്യൂട്ടി സിഇഒ), അന്‍സബ് ടി പി (അഡ്മിന്‍ മാനേജര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

എഞ്ചിനീയറിങ് ബിരുദധാരിയായ സഫീറുസ്സലാം ഫൈവ് പോയിന്റ് എന്റര്‍ടൈന്മെന്റ് കമ്പനിയുടെ ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു. കഴിഞ്ഞ 14 വര്‍ഷക്കാലമായി ഖത്തറിലുള്ള അദ്ദേഹം മികച്ച സംഘാടകനും ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക മേഖലയിലെ ചിരപരിചിതനും ആണ്.

വെറ്ററിനറി സയന്‍സില്‍ ബിരുദാനന്ത ബിരുദധാരിയായ ഡോ. റസീല്‍ ദോഹ ഫാല്‍ക്കന്‍ ക്ലിനിക്കില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും വെറ്ററിനറി വിഭാഗം ഡയറക്ടറുമായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സ്ഥിര സാന്നിധ്യമായ അദ്ദേഹം മികച്ച സംഘാടകന്‍ കൂടിയാണ്. കേരള യൂണിവേഴ്‌സ്റ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ മുഹമ്മദ് ആഷിക് പ്രൈവറ്റ് മേഖലയില്‍ സീനിയര്‍ ഇ എല്‍ വി എന്‍ജിനീയറായി സേവനം അനുഷ്ഠിക്കുന്നതോടൊപ്പം തന്നെ മികച്ച സംഘാടന മികവുള്ള വ്യക്തി കൂടിയാണ്.
സഹ ഭാരവാഹികളായി ഹാഫിസ് ഷബീര്‍ സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍), ഫഹ്സിര്‍ റഹ്മാന്‍ (എച്ച് ആര്‍ മാനേജര്‍), മുഹമ്മദ് ഷഫീഖ് (മാര്‍ക്കറ്റിംഗ് മാനേജര്‍), റഷീഖ് ബക്കര്‍ (ഇവെന്റ്‌സ് മാനേജര്‍), ത്വാഹാ മുഹമ്മദ് (അഡ്മിന്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പത്തു പ്രധാന ഭാരവാഹികളടങ്ങുന്ന സെക്രട്ടേറിയേറ്റും മുപ്പത്തി മൂന്ന് പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായിരിക്കും ഈ വരുന്ന രണ്ട് വര്‍ഷക്കാലത്തേക്ക് സംഘടനക്ക് നേതൃത്വം നല്‍കുക.
തുമാമ ഫോക്കസ് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് അസ്‌കര്‍ റഹ്മാന്‍, ഹമദ് ബിന്‍ സിദ്ധിഖ് എന്നിവര്‍ നിയന്ത്രിച്ചു. അബ്ദുല്‍ കരീം ആക്കോട് മുഖ്യ പ്രഭാഷണം നടത്തി.
ഹാരിസ് പി ടി, അമീര്‍ ഷാജി, ഫായിസ് ഇളയോടന്‍, മൊയ്ദീന്‍ ഷാ തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

