വോയ്‌സ് ഓഫ് ആലപ്പി കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ‘ലക്ഷ്യം 2026’ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ തൊഴില്‍- കരിയര്‍ കൗണ്‍സിലിംഗ് വിഭാഗവുമായി സഹകരിച്ചുകൊണ്ടാണ് ഫ്രീ വെബിനാര്‍ സംഘടിപ്പിച്ചത്. നാല്‍പ്പത്തഞ്ചിലേറെ കുട്ടികളും അവരുടെ മാതാപിതാക്കളും ഈ സേവനം പ്രയോജനപ്പെടുത്തി.

city exchange

പ്രമുഖ കരിയര്‍ കൗണ്‍സിലര്‍ വി ആര്‍ രാജേഷ് ക്ലാസ് നയിച്ചു. വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടുക്കാം, പഠന സമയം എങ്ങനെ ക്രമീകരിക്കാം, രക്ഷിതാക്കള്‍ എങ്ങനെ ഉചിതമായ പിന്തുണ നല്‍കണം തുടങ്ങിയ വിഷയങ്ങളാണ് ക്ലാസില്‍ ഉള്‍പ്പെടുത്തിയത്. ഉപകാരപ്രദമായ ക്ലാസിനൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരീകരിക്കുന്ന ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. പരീക്ഷാ ഭയം എങ്ങനെ മാറ്റാം, പരീക്ഷയെ ധൈര്യത്തോടെ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങിയ വിവിധ സംശയങ്ങള്‍ക്കും ഭാവി കരിയറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും വിശദമായ മറുപടി അദ്ദേഹം നല്‍കി.

വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച മൂന്നാമത് കരിയര്‍ ഗൈഡന്‍സ് ക്ലാസായിരുന്നു ഇത്. ആദ്യ വര്‍ഷം ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസും കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ തൊഴില്‍- കരിയര്‍ കൗണ്‍സിലിംഗ് വിഭാഗവുമാണ് ക്ലാസ് നയിച്ചത്.

പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായി ഗിരീഷ് കുമാര്‍ പ്രവര്‍ത്തിച്ചു. രജിസ്‌ട്രേഷന്‍ ചുമതലകള്‍ ദീപക് തണല്‍ നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഏരിയ കമ്മിറ്റി, ലേഡീസ് വിംഗ് എന്നിവരുടെ മികച്ച പിന്തുണയോടെയാണ് പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!