റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് ‘റിനൈസന്‍സ്’ 21, 22 തിയ്യതികളില്‍ സിയാല്‍ എക്‌സിബിഷന്‍ സെന്ററില്‍

Web Desk
3 Min Read

കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ 3205 ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് ‘റിനൈസന്‍സ്’ ഫെബ്രുവരി 21, 22 തിയ്യതികളില്‍ സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. റിനൈസന്‍സ് ഉദ്ഘാട ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജി എ കെ ജയശങ്കരന്‍ നമ്പ്യാര്‍ മുഖ്യാതിഥിയും പത്മവിഭൂഷണ്‍ ഡോ. ഡി നാഗേശ്വര്‍ റെഡ്ഡി വിശിഷ്ടാതിഥിയുമായിരിക്കും. സമാപന ചടങ്ങില്‍ രവിശങ്കര്‍ ദകൊജു മുഖ്യാതിഥിയായിരിക്കും.

city exchange

ബെഞ്ചിനപ്പുറത്തെ നേതൃപാടവം എന്ന വിഷയത്തില്‍ എ കെ ജയശങ്കരന്‍ നമ്പ്യാരും ഗിവിംഗ്, ഗ്രോയിംഗ് ആന്റ് ഗ്ലോയിംഗ് എന്ന വിഷയത്തില്‍ രവിശങ്കര്‍ ദകൊജുവും ജീവിതത്തില്‍ ഐക്യത്തിലേക്കും വിജയത്തിലേക്കും എന്ന വിഷയത്തില്‍ ഡോ. ഡി നാഗേശ്വര്‍ റെഡ്ഡിയും സംസാരിക്കും.

സ്റ്റാന്റപ്പ് കൊമേഡിയന്‍ ഉഷി മോഹന്‍ദാസിന്റെ 12 ഇഞ്ചിന്റെ യാത്ര; ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക്, യാഥാര്‍ഥ്യം അപൂര്‍വം അയാഥാര്‍ഥ്യം എല്ലായിടത്തും എന്നീ വിഷയങ്ങളിലുള്ള അവതരണവും നടക്കും.

ഇന്ത്യന്‍ സെലിബ്രിറ്റി ഷെഫ് നളന്റെ ഭക്ഷണത്തിന്റെ അത്ഭുതം, ആക്ടിവിസ്റ്റും സോഷ്യല്‍ വര്‍ക്കറുമായ മിത്തര്‍ പട്ടേലിന്റെ അസ്തിത്വ സുരക്ഷയും പൗരവകാശങ്ങളും, എ ഐ ബാലന്‍ റൗള്‍ ജോണ്‍ അജുവിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ധന്യ മേനോന്റെ സൈബര്‍ ഭീഷണി, എഴുത്തുകാരനും ഇന്‍വെന്ററും ജാക്ക്ഫ്രൂട്ട്365 ഡോട്ട് കോം സ്ഥാപകുമായ ജെയിംസ് ജോസഫിന്റെ ഫാക്ട് ഓഫ് ഫാന്റസി, വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കുമായി ഭക്ഷ്യസുരക്ഷാ അവബോധം എന്ന വിഷയത്തില്‍ തീര്‍ഥ വിവേക് ഗണപതി, അസറ്റ് ഹോംസ് സ്ഥാപകനും എം ഡിയുമായ സുനില്‍ കുമാര്‍ വിയുടെ ഹാര്‍ണിയസ് ബിസിനസ് ഫ്രം സെല്‍ഫ് ടു സൊസൈറ്റി എന്നീ അവതരങ്ങള്‍ നടക്കും.

- Advertisement -
Ad image

യംഗ് ഇന്ത്യ റൈസിംഗ് ദി സ്റ്റേറ്റ് ദി സാര്‍ട്ടപ്പ് ആന്റ് ദി യൂണിവേഴ്‌സിറ്റി എന്ന പാനല്‍ ചര്‍ച്ചയില്‍ ബ്രാന്റ് ആന്റ് ഗ്രോത്ത് സ്ട്രാറ്റജിസ്റ്റ് കമല്‍ കൃഷ്ണന്‍ മോഡറേറ്ററായിരിക്കും. തെലുങ്കാന സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ ഐ എ എസ്, ബോവര്‍ സ്‌കൂള്‍ സ്ഥാപകന്‍ പവന്‍ അല്ലേന, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റീവ് സ്ഥാപകന്‍ ടോം ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തുന്ന പാനല്‍ ചര്‍ച്ചയില്‍ രഞ്ജിനി മേനോന്‍ മോഡറേറ്ററായിരിക്കും. ഏഷ്യാനെറ്റ് ന്യൂസിലെ അളകനന്ദ, റേഡിയോ മാംഗോയിലെ ആര്‍ ജെ നീന എന്നിവര്‍ പങ്കെടുക്കും.

വിജയകുമാര്‍ ടി ആറിന് സര്‍വീസ് എബവ് സെല്‍ഫ് അവാര്‍ഡും പിന്നണി ഗായിക സേബ ടോമി, സ്റ്റാര്‍ സിംഗര്‍ ഫൈനലിസ്റ്റ് നന്ദ ജെ ദേവന്‍, അഡ്വ. എസ് എ എസ് നവാസ്, ഡോ. വി പി കുറിയിപേ, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി എന്നിവര്‍ക്ക് വിവിധ പുരസ്‌ക്കാരങ്ങളും നല്‍കും.

ഫെബ്രുവരി 21ന് വൈകിട്ട് ഏഴു മണിക്ക് ബാന്റ് വില്ലിംഗ്ടണ്‍ ഐലന്റിന്റെ പരിപാടി അരങ്ങേറും. നര്‍ത്തകരായ ലക്ഷ്മി ബ്രിജേഷും വൈഷ്ണവി ബ്രിജേഷിന്റേയും വിദ്യാശക്തി സംഗമം, ഗസല്‍ ഗായകന്‍ മെഹ്ദി ഹസ്സനുള്ള സമര്‍പ്പണമായി ആശ്‌ന ഷെറിന്റെ ഗസല്‍ ഗാനമേള റഫ്ത റഫ്ത, സര്‍വലോക ഐക്യത്തിനായി റോട്ടറി ക്ലബ് ഓഫ് മൂവാറ്റുപുഴയിലെ ഷോമ സൂസന്‍ വര്‍ഗ്ഗീസ്, ഡോ. ജയന്‍ ജേക്കബ് മാത്യു, ഡോ. സ്‌നേഹ സാറ ജയ് എന്നിവര്‍ ചേര്‍ന്നുള്ള വിശ്വശാന്തി പ്രാര്‍ഥന, റോട്ടറി ക്ലബ്ബ് ഓഫ് തേക്കടി അവതരിപ്പിക്കുന്ന നൃത്ത പരിപാടി ഹാര്‍മണി ദി റിഥം ഓഫ് യൂണിറ്റി എന്നിവയും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ്, ജനറല്‍ സെക്രട്ടറി തേജസ് പി ആര്‍, കോണ്‍ഫറന്‍സ് ചെയര്‍ പി എസ് ജയരാജന്‍, വൈസ് ചെയര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!