തനിച്ചു ചെയ്യാന്‍ കഴിയാത്തവ ഒരുമിച്ചു ചെയ്യാം: ജോയ് ആലുക്കാസ്

Web Desk
2 Min Read

മുക്കം: ആളുകള്‍ക്ക് തനിച്ച് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു. കച്ചവടം എളുപ്പമാണെന്നും എന്നാല്‍ ചാരിറ്റി വളരെ ശ്രമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ തിരുവമ്പാടി തറിമറ്റത്ത് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ റിഹാബിലിറ്റേഷന്‍ എക്സലന്‍സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജോയ് ആലുക്കാസ്.

city exchange

ലിന്റോ ജോസഫ് എം എല്‍ എ, പി കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍, മലബാര്‍ ഗോള്‍ഡ് എക്സിക്യൂട്ടിവ് ഡയരക്ടര്‍ എ കെ ഫൈസല്‍, വി പി മുഹമ്മദലി, എന്‍ കെ മുഹമ്മദലി, ഹസന്‍ വി എ, ശംസുദ്ദീന്‍ കെ വി, നസീം ബക്കര്‍, ജമാദ് ഉസ്മാന്‍ തുടങ്ങിയവര്‍ ശിലാസ്ഥാപനത്തില്‍ പങ്കാളികളായി. പ്രിയങ്ക ഗാന്ധി എം പിയുടെ സന്ദേശം മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മജീദ് പുളിക്കല്‍ വായിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിയില്‍, മുക്കം മുന്‍സിപ്പാലിറ്റി അധ്യക്ഷ അഡ്വ. ചാന്ദിനി, ഗ്രാമപഞ്ചായത്തംഗം ബോസ് ജേക്കബ്, ഹെല്‍പ്പിങ് ഹാന്‍ഡ്സ് പ്രസിഡന്റ് നിയാസ് കെ വി, സെക്രട്ടറി എം കെ നൗഫല്‍, സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, സിദ്ദിഖ് തിരുവണ്ണൂര്‍, ഷൗക്കത്തലി കൊല്ലളത്തില്‍, മൂസ മാസ്റ്റര്‍ കൊടുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

അപകടങ്ങള്‍, പക്ഷാഘാതം തുടങ്ങിയവകൊണ്ട് ശരീരം തളര്‍ന്ന് വീടകങ്ങളില്‍ ഒതുങ്ങിപ്പോയവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ റിഹാബിലിറ്റേഷന്‍ എക്സലന്‍സ് (ഐആര്‍ഇ). തിരുവമ്പാടി തറിമറ്റത്തെ എട്ടേക്കര്‍ ഭൂമിയില്‍ ഏകദേശം 120 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സെന്ററിന്റെ ആദ്യഘട്ട നിര്‍മ്മാണം 2029ല്‍ പൂര്‍ത്തിയാവും. വൈകല്യമുള്ളവര്‍ക്കും അപകടബാധിതര്‍ക്കും ദീര്‍ഘകാല ചികിത്സ ആവശ്യമായ രോഗികള്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പദ്ധതി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!