തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി 33-ാം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച 33-ാമത് രക്തദാന ക്യാമ്പ് ഹമദ് ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വിജയകരമായി നടന്നു.

city exchange

വേദി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം ദേശ- ഭാഷാ ഭേദമന്യേ വനിതകളടക്കം 660 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 411 പേര്‍ ദാതാക്കളായി. ഇതോടെ ഹമദ് ബ്ലഡ് ഡോണര്‍ യൂണിറ്റിലേക്ക് ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ എത്തിക്കുന്ന സംഘടനയായി സൗഹൃദ വേദി വീണ്ടും സ്ഥാനം ഉറപ്പിച്ചു.

ഐ സി സി പ്രസിഡന്റും വേദിയുടെ ഉപദേശക സമിതി അംഗവുമായ എ പി മണികണ്ഠന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു ആ്ര്‍ കെ റാഫി, ഷറഫ് മുഹമ്മദ്, വി എസ് നാരായണന്‍, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ട്രഷറര്‍ തോമസ് ഔസേപ്പ്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ രേഖ പ്രമോദ്, എച്ച് എം സി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഇന്‍ചാര്‍ജ് മുഹമ്മദ് റസില്‍, നിഷാം ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

വേദി കുടുംബസുരക്ഷാ പദ്ധതി വൈസ് ചെയര്‍മാന്‍ സുധന്‍ പ്രിന്‍സ്, കാരുണ്യം പദ്ധതി ചെയര്‍മാന്‍ കുഞ്ഞുമൊയ്ദു, സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ ഷക്കീര്‍ (നാട്ടിക), ഷൗക്കത്ത് (മണലൂര്‍), വനിതാ കോര്‍ഡിനേറ്റര്‍മാരായ ഫസീല നവാസ്, റംഷിദ ബദറുദ്ധീന്‍, വനിതാ കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image

എല്ലാ രക്തദാതാക്കള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡൊണേഷന്‍ സെന്റര്‍ ഇന്‍ചാര്‍ജ് മുഹമ്മദ് റസീലില്‍ നിന്നും സൗഹൃദ വേദി പ്രസിഡണ്ട് പ്രത്യേക സേവന അംഗീകാരം ഏറ്റുവാങ്ങി.

Share This Article
Leave a Comment
error: Content is protected !!