

കൊല്ലം: എസ് എസ് എഫ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് അസംബ്ലി 2021 ഡിസംബര്‍ 5 ന് ശാസ്താംകോട്ടയില്‍ നടക്കും. വര്‍ഗ്ഗീയ ചിന്താഗതികള്‍ വളര്‍ന്ന് വരുന്ന പുതിയ കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ സൗഹാര്‍ദ്ദം രൂപപ്പെടുത്തുന്നതിന് ‘ലെറ്റ്‌സ് സ്‌മൈല്‍ ഇറ്റ്‌സ് ചാരിറ്റി’ എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.

കൊല്ലം മേവറം രിഫാഇ മദ്രസയില്‍ നടന്ന സംഗമത്തില്‍ ടി കെ എം എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ സയ്യിദ് ഹാഷിം തങ്ങള്‍ കാമ്പസ് അസംബ്ലി പ്രഖ്യാപനം നടത്തി. റാഷിദ് ജൗഹരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആശിഖ് തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തി. ഷമീര്‍ വടക്കേവിള, സാബിത്ത് കയ്യാലയ്ക്കല്‍, എച്ച് എഫ് ഷമീര്‍ ജൗഹരി, അന്‍സര്‍ ഉമയനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുത്തു.
