സേവ് ലക്ഷദ്വീപ് സ്വാതന്ത്ര്യ സംരക്ഷണ സംഗമം നാളെ

Web Desk
1 Min Read

കൊച്ചി: സ്വാതന്ത്ര്യ ദിനത്തില്‍ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ സംഗമം നടക്കും.

city exchange


എറണാകുളം ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ സംഗമത്തില്‍ ജനകീയ കൂട്ടായ്മ വൈസ് ചെയര്‍മാന്‍ സി ആര്‍ നീലകണ്ഠന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍ മാധവന്‍ കുട്ടി, സേവ് ലക്ഷദ്വീപ് ഫോറം കോര്‍ഡിനേറ്റര്‍ കോമളം കോയ, ആന്ത്രോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍, സി പി എം എറണാകുളം ഏരിയ സെക്രട്ടറി പി എന്‍ സിനു ലാല്‍, എന്‍ സി പി സംസ്ഥാന ട്രഷറര്‍ എന്‍ എ മുഹമ്മദ് കുട്ടി, മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി കെ ജലീല്‍, വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് ജ്യോതിബസ് പറവൂര്‍), ജനതാദള്‍ എസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കുമ്പളം രവി, ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റെജി കുമാര്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം അബ്ദുല്‍ അസീസ്, ആര്‍ ജെ ഡി എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍, ജമാഅത്ത് കൗണ്‍സില്‍ എറണാകുളം ജില്ലാ സെക്രട്ടറി കെ എം സൈദ്, പി ഡി പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് വാഴക്കാല, സി എം പി ജനറല്‍ സെക്രട്ടറി അജീബ്, കൊച്ചിന്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ അഡ്വ. നസീമ തുടങ്ങിയവര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!