
കോഴിക്കോട്: എഴുത്തുകാരനും രാഷ്ടീയ നേതാവും മുദ്രാ റെയ്കി ആചാര്യനുമായ സി എം കൃഷ്ണനുണ്ണിയുടെ ഏഴാം സ്മൃതിദിനം ആചരിച്ചു. ഇന്ത്യന്‍ റെയ്കി അസോസിയേഷന്‍ 22-ാം വാര്‍ഷിക ദിനത്തില്‍ ഓണ്‍ലൈനില്‍ നടത്തിയ പരിപാടിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തപസ്യ മുന്‍ അധ്യക്ഷനുമായ പി ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
വി പി സ്‌നേഹപ്രകാശ്, ഇ ചന്ദ്രശേഖരന്‍, ടി പ്രകാശന്‍, എ പ്രേമലത, സുധ സുരേന്ദ്രന്‍ എന്നിവരും സ്മരണകള്‍ പങ്കുവെച്ചു. ജനറല്‍ സെക്രട്ടറി എം സുരേഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ സി വിദ്യാധരന്‍ നന്ദിയും പറഞ്ഞു.

