

തിരൂര്‍: പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. ജുമാന ഫര്‍ഹി (17) ആണ് മരിച്ചത്. എങ്ങനെയാണ് തീപ്പൊള്ളലേറ്റതെന്ന് വ്യക്തമല്ല.
തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ജുമാനയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

