

ആലുവ: തൊഴിലാളികള്‍ മനസ്സുവെച്ചാല്‍ ഭരണ മാറ്റം ഉണ്ടാകുമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. കോര്‍പ്പറേറ്റുകളോട് ചേര്‍ന്നു നില്‍ക്കുകയും തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാരുകളെ തൊഴിലാളികള്‍ മനസ്സുവെച്ചാല്‍ മാറ്റാന്‍ കഴിയും. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള കണ്ടിജെന്റ് ജീവനക്കാരെ പൊതു സര്‍വീസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യത്തിന് ഐ എന്‍ ടി യു സി പിന്തുണ ഉണ്ടാകുമെന്നുമും അദ്ദേഹം പറഞ്ഞു. ആലുവ ലിറ്റില്‍ ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍ എം എല്‍ എ എം മുരളി, ലത്തീഫ് പുഴിത്തറ, പി എന്‍ രമേശന്‍, പി എ മുജീബ്, ഡി രാജകുമാര്‍, സാജു തോമസ്, കോതോത്ത് ഭാസ്‌കരന്‍, സി സി വിശ്വംഭരന്‍, മനോജ് ചിങ്ങന്നൂര്‍, എം പി സന്തോഷ് കുമാര്‍, ജി വിശ്വംഭരന്‍ നായര്‍, എം കെ വിജയന്‍, ജെ പി ഗോപാലകൃഷ്ണ പിള്ള, ജാഫര്‍ ഖാന്‍, എസ് വിവേക്, വി സി പത്രോസ്, പി എം നവാസ്, സുകുമാരി ഇന്ദ്രന്‍, പി എസ് ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
